ഞാന്‍ മനു. മണ്ടത്തരത്തിന്‍റെ 'മ' യും നുണയത്തരത്തിന്‍റെ 'നു' വും ഉള്ളവന്‍.
വായാടിത്തരത്തിന്‍റെ 'വാ' യും അഹങ്കാരത്തിന്‍റെ 'അ' യുമൊക്കെ മിസ്സിംഗ് ആണെന്നറിയാം. തല്‍ക്കാലം ഇത്രയെങ്കിലും ഗുണഗണങ്ങള്‍ എന്‍റെ എന്‍റെ പേരില്‍ ആഡ് ചെയ്യാന്‍ സന്മനസ്സു കാണിച്ച അച്ഛനമ്മമാര്‍ക്ക് സ്തുതി.
ഞാന്‍ വളര്‍ന്നു വലുതായപ്പോള്‍ കയ്യില്‍ ഉള്ള എതെലുമൊരു "..ത്തരം" വളര്‍ത്തിയെടുത്താലേ രക്ഷപ്പെടാന്‍ പറ്റുള്ളൂ എന്നു തോന്നി. മണ്ടത്തരം വളര്‍ത്തിയെടുത്തു ഒരു Mr. Beanum Charlie Chaplinum ഒന്നും ആവാന്‍ എനിക്ക് ഉദ്ദേശമില്ലാരുന്നു.
സമൂഹത്തിനു കൂടുതല്‍ പ്രയോജനപ്പെടാന്‍ ജന്മനാ ഉള്ള നുണയത്തരത്തെ പരിപോഷിപ്പിച്ചാല്‍ മതി എന്നൊരു ബുദ്ധി ഉദിച്ചു.
അതിനു ഏറ്റവും പറ്റിയ ഏരിയ ബിസിനസ് ആണെന്ന് അന്നത്തെ മാതൃഭൂമിയില്‍ വായിച്ചതു വെച്ച് കേരള സര്‍വകലാശാലയില്‍. ബിസിനസ് ബിരുദത്തിനു ചേര്‍ന്നു. അവിടുത്തെ ഒരു മൂന്നു വര്‍ഷത്തെ അങ്കത്തിനു ശേഷം എന്നെക്കാളുംവല്ലിയ നുണയന്മാര്‍ പഠിപ്പിക്കുന്ന കോളേജില്‍ ചേര്‍ന്നു ബിസിനസ്സില്‍ ബിരുദാനന്ദര ബിരുദം പഠിക്കുന്നു.
പഠിച്ചവയൊക്കെ പ്രാവര്‍ത്തികമാക്കാന്‍ കോളേജില്‍ നിന്നു തന്നെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിയും കിട്ടി.
ആംഗലേയ ഭാഷയില്‍ പറയുവാണേല്‍ ഞാനിപ്പോ ഒരു
"young professional making his initial step into the corporate world" ആണ്
ഈ ബ്ലോഗ് തുടങ്ങുന്നേന്‍റെ ഉദ്ദേശം ഒരു കുമ്പസാരം ആണ്. ചെറുപ്പത്തില്‍ കാണിച്ചു കൂട്ടിയ നുണയുടെ ഒക്കെ ഒരു ഏറ്റുപറച്ചില്‍..
ഒരു പോസിറ്റീവ് ലുക്ക് കിട്ടാന്‍ വേണ്ടി നമുക്ക് തല്‍ക്കാലം ഈ കുമ്പസാരത്തിനെ 'ഓര്‍മ്മകള്‍' എന്ന് വിളിക്കാം.
പഴയകാല ഓര്‍മ്മകള്‍ അവിടുന്നും ഇവിടുന്നും ചുരണ്ടിയെടുക്കാനും, വായനക്കാര്‍ക്ക് ഒരല്‍പം നേരമ്പോക്കിനും ഈ ബ്ലോഗ് പ്രയോജനപ്പെടട്ടെ എന്നാണു എന്‍റെ എളിയ ആഗ്രഹം. കമെന്റ്സിനും അതിലുപരി വിമര്‍ശനങ്ങള്‍ക്കും സുസ്വാഗതം.
സ്നേഹപൂര്‍വ്വം
മനു ('മ'ഹാ 'നു'ണയന്‍ )
Awesome.....
ReplyDeletedanqqqqqqqqq
Deletehmmm....
ReplyDelete????
Deleteennathada...?????????/
Delete